
|
|

|
ശാസ്ത്രവും സാങ്കേതികതയും
സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ഉറപ്പുവരുത്താന്‍ വേണ്ട അവശ്യഘടകമാണ് ശാസ്ത്രവും സാങ്കേതികതയും (S&T)യിലെ നേതൃത്വം എന്നത് വിജ്ഞാന നിര്‍മ്മാണത്തിനും പ്രയോഗത്തിനും ഉള്ള ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ്. (S&T)യിലെ മുന്നേറ്റം വ്യവസായത്തിന് പുതിയ മേഖലകള്‍ തുറക്കാനുള്ള സുപ്രധാന ഘടകമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു വികസ്വര രാഷ്ടത്തിന് ഇത് പ്രധാന വിജ്ഞാനസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സവിശേഷകേന്ദ്രമാണ്.
ആഗോളനേതൃസ്ഥാനത്തേക്ക് ഉയരാന്‍ വേണ്ടി (S&T) തലങ്ങളില്‍ നേതൃസ്ഥാനത്തേക്ക് എത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമാണ്. രാജ്യത്തിനകത്തു നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ തോതിനും വ്യാപ്തിക്കും കൂടുതല്‍ ഉത്തേജനം നല്‍കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. ശരിയായ R&D ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തിലെ ഗവേഷണമേഖല പരിഷ്കരിക്കേണ്ടതുണ്ട്.
ദേശീയ വിജ്ഞാന കമ്മീഷന്റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:
- ഗവേഷണത്തിനുള്ള ധനലഭ്യതയുടെ തടസ്സങ്ങള്‍ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യുക.
- S&Tയുടെ പരിഹരിക്കാതെ കിടക്കുന്ന പ്രധാന പ്രശ്നങ്ങളെ തിരിച്ചറിയുക. ഇന്ത്യയ്ക്ക് ഇതില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ കഴിയും.
- S&Tയില്‍ ആധുനിക സ്വഭാവമുള്ളതും അന്യോന്യ ബന്ധമുള്ളതും ആയ രണ്ടോ അതിലധികമോ മേഖലകള്‍ കണ്ടെത്തുകയും അതില്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്യുക
- അഭിവൃദ്ധിയുടെ ഒരു സുപ്രധാന ഉപകരണമായി S&T യുടെ ഉപയോഗം അവലോകനം ചെയ്യുകയും പാവപ്പെട്ടവരുടെയും ദാരിദ്ര്യമനുഭവിക്കുന്നവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ S&Tയുടെ ഉപയോഗത്തിന് സൌകര്യമുണ്ടാക്കുകയും ചെയ്യുക.
|
|
|