
|
|

|
ഇ-ഗവര്ണന്സ്
ഇ-ഗവര്‍ണന്‍സിന് പൌരന്മാര് സംസ്ഥാനവുമായി ഇടപെടേണ്ടി വരുന്ന വിവിധ സന്ദര്‍ഭങ്ങളെ സുഗമമാക്കാനുള്ള കഴിവ് ഉണ്ട്. ദ്രുതവിതരണം, ഉത്പാദനക്ഷമത, സേവനങ്ങളുടെ കാര്യക്ഷമത, ഇവയെല്ലാം പൌരന്മാരെ കേന്ദ്രീകരിച്ചും ആവശ്യക്കാ ര്ക്കുതന്നെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്നുറപ്പു വരുത്തിയും ചെയ്യാന്‍ ഇ-ഗവര്‍ണന്‍സിന് കഴിയും.
ഇ-ഗവര്‍ണന്‍സിന്റെ പ്രയോജനങ്ങള്‍ ഇവയാണ്:
- സാമാജികസേവനങ്ങളുടെ ചിലവ് കുറയ്ക്കുകയും ലഭ്യതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
- ഇടപാടുകളുടെ ചിലവും ഇടപാടു സമയവും കുറയ്ക്കുക.
- പൌരന്മാരെ ശക്തരാക്കുകയും നടപടികള്‍ സുതാര്യമാക്കുകയും ചെയ്യുക.
- വര്‍ദ്ധിച്ച കാര്യക്ഷമതയ്ക്കും ഉത്പാദനക്ഷമതയ്ക്കും വേണ്ടി നടപടികളുടെ പുനഃക്രമീകരണം.
കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വിവിധ ഇ-ഗവര്ണന്സ് പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘസമയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ദേശീയ വിജ്ഞാന കമ്മീഷന് ഇ-ഗവര്ണന്സിനെക്കുറിച്ചു പഠിക്കാന്‍ ഒരു പ്രത്യേകസംഘം രൂപീകരിച്ചു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്ലാനിംഗ് കമ്മീഷനില്‍ ചര്‍ച്ച ചെയ്യപ്പെടുകയും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയുടെയും മന്ത്രിയുടെ ഉദ്യോഗവൃന്ദത്തിന്റെയും മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. അതിനുശേഷം കാര്യനിര്‍വ്വഹണ പുനഃക്രമീകരണ കമ്മീഷന് ഉള്‍പ്പെടെയുള്ള മറ്റു സ്റ്റേക്ക് ഹോള്‍ഡേഴ്സുമായി ധാരാളം ചര്‍ച്ചകളും നടത്തി. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ഇ- ഇ-ഗവര്ണന്സി നെക്കുറിച്ചുള്ള അതിന്റെ ശുപാര്‍ശള്‍ 2006 ജനുവരിയില്‍ പ്രധാനമന്ത്രിയ്ക്കു സമര്‍പ്പിക്കുകയും 2006 മെയില്‍ അതിനെ പരസ്യപ്പെടുത്തുകയും ചെയ്തു.
ഇ-ഗവര്ണന്സ് എന്നത് ഇലക്ട്രോണിക് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയെയും പ്രാഥമിക ഘടനെയെയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നില്ല. എന്നാല്‍ ഇത് മുഖ്യമായും കാര്യനിര്‍വ്വഹണ പരിഷ്കാരങ്ങള്‍ക്ക് അവസരം നല്കുന്നതിനെക്കുറിച്ചുള്ളതാണ്. ഇ-ഗവര്‍ണന്‍സിന്റെ ശുപാര്‍ശകള്‍, മുഖ്യരൂപത്തില് പ്രക്രിയകള്‍, സ്റ്റാന്‍ഡേര്‍ഡ്, ആന്തരഘടനയും സംഘടനയും എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ എടുത്തു പറയുന്നു.:
- നമ്മുടെ പ്രാഥമിക ഗവര്ണന്സ് പാറ്റേണിനെ ലളിതവും സുതാര്യവും ഉത്പാദനക്ഷമവും പ്രവര്‍ത്തനക്ഷമവും ആക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ പുനഃക്രമീകരണമാണ് ആദ്യം ചെയ്യേണ്ടത്.
- വ്യക്തമായ വ്യത്യാസമുണ്ടാക്കുന്ന പത്തു മുതല്‍ ഇരുപതു വരെ മുഖ്യസേവനങ്ങള്‍ തിരഞ്ഞടുക്കുകയും അവ സരളീകരിച്ച് വെബ്ആധാരിത സേവനമായി നല്‍കുകയും ചെയ്യുക
- ഇ-ഗവര്‍ണന്‍സിന് വേണ്ടി പൊതുവായ സ്റ്റാന്ഡേ ര്‍ഡുകളുടെ രൂപീകരണവും, പൊതുതലമോ ആന്തരഘടനയോ ലഭ്യമാക്കലും.
- എല്ലാ പുതിയ ദേശീയ പരിപാടികളും (ഭാരത് നിര്മാണ്, ഗ്രാമീണ തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതി മുതലായവ) സുവ്യവസ്ഥിതമായ ഇ-ഗവര്ണന്സ് പ്രാബല്യത്തോടും വെബ് സമ്പര്‍ക്കത്തോടും തുടങ്ങുക.
ദേശീയതലത്തില്‍ ഇ-ഗവര്‍ണന്‍സിന്റെ വിജയത്തിന് അനുയോജ്യമായ ഒരു കേന്ദ്രസംഘടന ഉണ്ടാക്കേണ്ടത് ആവശ്യമാണ്. ഇതില്‍ പൂര്‍ണ്ണ സ്വയംഭരണവും ഉത്തരവാദിത്തവുമുള്ളതും ഒരു മിഷന്‍പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ ഘടകങ്ങള്‍ ഉണ്ടായിരിക്കണം. ദേശീയ ഇ-ഗവര്ണന്സ് കാര്യക്രമം മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്നതിനുവേണ്ടി ശക്തവും ആത്മാര്‍ത്ഥവുമായ നേതൃത്വം, സ്വയംഭരണം, ഉദ്ദേശ്യവ്യക്തത, മുന്‍കൂട്ടി നിശ്ചയിച്ച വിതരണരീതികള്‍, അളക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍, സമയാസമയങ്ങളിലുള്ള നിരീക്ഷണം എന്നിവയോടു കൂടി സര്‍ക്കാര്‍ കാര്യങ്ങളുടെ പുനഃക്രമീകരണങ്ങളുമായി ബന്ധപ്പെട്ട സംഘടനാപര പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.
|
|
|