
|
|

|
മാനേജ്മെന്‍റ് വിദ്യാഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍
താഴെ പറയുന്നവരാണ് പ്രവര്‍ത്തനസംഘത്തിലെ അംഗങ്ങള്‍:
- Mr. P.M. Sinha (Chairperson)
Former CEO, Pepsi India
- Prof. Amitava Bose
Former Director, IIM Calcutta
- Prof. Jahar Saha
Former Director, IIM Ahmedabad
- Prof. K.R.S. Murthy
Former Director, IIM Bangalore
പരാമര്‍ശ വിഷയങ്ങള്‍:
- പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക
- പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക
- സമര്‍ത്ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട ഉപാധികള്‍ ആരായുക.
- മാനേജ്മെന്‍റ് വിദ്യാഭ്യാസത്തില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക.
- പൊതുവ്യവസ്ഥ (സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സര്‍ക്കാരുകളും ഉള്‍പ്പെടെയുള്ള) ക്രമാനുസൃത ഘടന, പൊതുനയം ഇവയുടെ മാനേജ്മെന്റില്‍ അധ്യാപനവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പരിശോധിക്കുക.
- സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ഉത്തരവാദിത്വ ത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുക
- സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്ദ്ധിപ്പിക്കുകയും ചെയ്യുന്ന നവീന വഴികള്‍ നിര്‍ദ്ദേശിക്കുക
- ഈ സന്ദര്‍ഭത്തിന് യോജിക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക.
|
|
|